Frogs divorced to end downpour in Madhya Pradesh
കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പ്രളയത്തില്‍ മുക്കിയ മഴക്കാലമാണ് കടന്ന് പോയത്. അതിനിടെ മധ്യപ്രദേശില്‍ കനത്ത മഴ അവസാനിക്കുന്നതിന് വേണ്ടി ദമ്പതികളായ തവളകളെ വിവാഹ മോചനം നടത്തിയിരിക്കുകയാണ് ചിലര്‍. മധ്യപ്രദേശില്‍ മഴ പെയ്യുന്നതിന് വേണ്ടി നടത്തിയ തവളക്കല്യാണം നേരത്തെ വാര്‍ത്തയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതിന് വേണ്ടി തവളക്കല്യാണം നടത്തിയത്.